തിരുവല്ല: തിരുവല്ലയിലെ മഴുവെങ്ങാടും മേപ്രായിലും പാടശേഖരത്തിന് തീ പിടിച്ചു. മഴുവെങ്ങാട് പെട്രോൾ പമ്പിന് സമീപത്തെ പാടശേഖരത്തിന് ഇന്ന് രാവിലെ 11.30 നും മേപ്രായിൽ സെൻ്റ് ജോർജ് പള്ളിക്ക് സമീപമുള്ള പാടശേഖരത്തിന് ഉച്ചയ്ക്ക് 2.30 ആയിരുന്നു തീ പിടിത്തം ഉണ്ടായത്. തിരുവല്ലയിൽ നിന്നെത്തിയ ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ശംബു നമ്പൂതിരി, എഫ് എഫ് ആർ ഒ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തീ നിയന്ത്രണ വിധേയമാക്കി.
ചങ്ങനാശ്ശേരി: എം സി റോഡിൽ ചെങ്ങന്നൂർ മുതൽ കോട്ടയം വരെയുള്ള ഭാഗങ്ങളിലെ നവീകരണം തുടങ്ങുന്നു. 36 കിലോമീറ്റർ ദൂരം 39 കോടി രൂപ ചെലവിലാണു നവീകരണം. ഇത് സംബന്ധിച്ചുള്ള കരാർ കൈമാറി സർവേ...
തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനക്ക് സംസ്ഥാനത്ത് ഓട്ടോമേറ്റഡ് കേന്ദ്രങ്ങൾ വരുന്നു. കംപ്യൂട്ടർ ബന്ധിത യന്ത്രസംവിധാനത്തിലൂടെ വാഹനങ്ങൾ കയറി ഇറങ്ങിയാലുടൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന വിധത്തിലാണ് സെന്ററുകൾ രൂപകൽപ്പന ചെയ്യുന്നത്. മോട്ടോർ വാഹന വകുപ്പ്...