Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaതദ്ദേശ തെരഞ്ഞെടുപ്പ്...

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെരിക്കോസ് വെയിൻ പൊട്ടിമധ്യവയസ്‌കന് ദാരുണാന്ത്യം

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെരിക്കോസ് വെയിൻ പൊട്ടി രക്തം വാർന്ന് മധ്യവയസ്കൻ മരിച്ചു. ആലപ്പുഴ ചമ്പക്കുളം കുറുകയിൽ വീട്ടിൽ രഘു (53) ആണ് മരിച്ചത്. വെരിക്കോസ് വെയിൻ പൊട്ടിയത് അറിയാഞ്ഞതിനാൽ, വലിയ അളവിൽ രക്തം വാർന്നുപോയതാണ് മരണത്തിലേക്ക് നയിച്ചത്. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഉദയകുമാറിന്റെ ഇലക്ഷൻ പ്രചരണത്തിനിടെ അനൗൺസ്മെന്റ് വാഹനത്തിൽ വച്ചായിരുന്നു സംഭവം. അനൗൺസ്മെന്റ് വാഹനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു.

പ്രചരണ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് വെരിക്കോസ് വെയിൻ പൊട്ടിയത്. രക്തം വാർന്നുപോകുന്നത് രഘു അറിഞ്ഞില്ല. വാഹനത്തിലുള്ളിലായതിനാൽ ഇക്കാര്യം മറ്റുള്ളവരും ശ്രദ്ധിച്ചില്ല. ചമ്പക്കുളം മൂന്നാം വാർഡിൽ, സ്ഥാനാർത്ഥിയുടെ സ്വീകരണത്തിന് ശേഷം രഘുവിന് അവശത അനുഭവപ്പെട്ടു.

തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങാനായി ശ്രമിച്ചപ്പോഴാണ് രക്തം വാർന്നു പോകുന്നത് രഘുവും ഒപ്പമുള്ളവരും കണ്ടത്. ഉടൻ തന്നെ ചമ്പക്കുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കോൺഗ്രസിന്റെയും ഐഎൻടിയുസിയുടെയും സജീവ പ്രവർത്തകനായിരുന്നു രഘു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർഷകരക്ഷാ നസ്രാണി മുന്നേറ്റവും ലോങ് മാർച്ചും ഇന്ന്

ചങ്ങനാശേരി: അതിരൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ  കർഷകരക്ഷാ നസ്രാണി മുന്നേറ്റവും ലോങ് മാർച്ചും ഇന്ന് നടത്തും. രാവിലെ 9.15നു മങ്കൊമ്പിൽ നിന്നാരംഭിക്കുന്ന ലോങ് മാർച്ച് 3.15നു പെരുന്നയിൽ എത്തിച്ചേരും. കുട്ടനാട്ടിലെ നെൽക്കർഷകരും വിവിധ ഇടവകകളിൽ...

അനു കൊലക്കേസ്: മുജീബ് റഹ്മാന്റെ ഭാര്യ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്‍മാന്‍റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് റൗഫീന അറസ്റിലായത് .അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വർണം വിറ്റ...
- Advertisment -

Most Popular

- Advertisement -