Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമധ്യവേനലവധി: ജലവാഹനങ്ങൾ...

മധ്യവേനലവധി: ജലവാഹനങ്ങൾ നിയമാനുസൃത രേഖകളില്ലാതെ സർവ്വീസ് നടത്തരുത് – തുറമുഖ ഓഫീസർ

ആലപ്പുഴ: മധ്യവേനലവധിയുമായി ബന്ധപ്പെട്ട്  സ്‌കൂളുകൾ  അവധിയായതിനാൽ കുട്ടികൾ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുവാൻ സാധ്യതയുള്ളതിനാൽ ജലവാഹനങ്ങൾ നിയമാനുസൃത രേഖകളില്ലാതെ സർവ്വീസ് നടത്തരുത് – തുറമുഖ ഓഫീസർ അറിയിച്ചു. ഹൗസ് ബോട്ടുകൾ ,ശിക്കാര ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവ അടക്കമുള്ള എല്ലാ ജലവാഹനങ്ങളും സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവ്വേ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മറ്റ് നിയമാനുസൃതമായ രേഖകൾ എന്നിവ ഇല്ലാതെ സർവ്വീസ് നടത്തുവാൻ പാടില്ല.

എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകൾ ധരിക്കുന്നുണ്ടെന്നും, ബോട്ടിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും വിനോദ സഞ്ചാരികൾക്ക് കാണത്തക്ക രിതിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോട്ടുടമയും ജീവനക്കാരും ഉറപ്പാക്കണമെന്നും രജിസ്റ്ററിംഗ് അതോറിറ്റി കൂടിയായ തുറമുഖ ഓഫീസർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീനിവാസനെ യാത്രയാക്കി നാട്

കൊച്ചി : അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട നൽകി നാട് . ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുന്നത് .സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,...

സെന്റ്ചാവറ ട്രോഫി – ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം ഏഴാം ദിനം

ചങ്ങനാശ്ശേരി : സർഗക്ഷേത്രയിൽ കലയുടെ ആവേശം പ്രേക്ഷകരിലുണർത്തി സെന്റ്ചാവറ ട്രോഫി - ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം പുരോഗമിക്കുന്നു.ഏഴാം ദിനമായ ഇന്നലെ ഭാരത് കമ്മ്യൂണിക്കേഷൻസിന്റെ ആലപ്പുഴയുടെ വീട്ടമ്മ അരങ്ങേറി. ഇൻഡ്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയാറാം...
- Advertisment -

Most Popular

- Advertisement -