പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷൻ – കെ എസ് ആർ ടി സി റോഡിൽ പൈപ്പ് പൊട്ടിയ ഭാഗം മാറ്റുന്ന ജോലികൾ ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് ഇന്ന് രാവിലെയോടെയാണ് പണികൾ ആരംഭിച്ചത്. റോഡിൽ കുഴിയെടുത്ത് പൊട്ടിയ ഭാഗത്തെ കുഴൽ പുറത്തെടുത്തു. പണികൾ ഉടനെ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പത്തനംതിട്ട നഗരത്തിലെ ഏറ്റവും തിരക്കുള്ള വഴിയിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിടാറിങ് ഇളകി വലിയ കുഴിയുണ്ടായിട്ട് നാല്
ദിവസം പിന്നിട്ടു. പൈപ്പ് പൊടിയതോടെ റോഡിൽ വലിയ കുഴി രൂപപ്പെട്ടിരുന്നു. ഇതോടെ ഇതു വഴി കടന്നു പോയ നിരവധി പേർക്ക് ഭീഷണിയായി.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വഴിയിലൂടെ നടന്നുവന്ന കാഴ്ചപരിമിതിയുള്ള നാരായണൻ കുഴിയിൽ വീണു. വടിയുടെ സഹാ
യത്തോടെ യാത്രചെയ്യുന്ന ഇദ്ദേഹം റോഡരികിലൂടെയാണ് നടന്നുവന്നത്. നേരേ വന്ന് കുഴിയിൽ വീഴുകയായിരുന്നു. സമീപത്തെകടയിലുണ്ടായിരുന്നവർ ഓടിവന്ന് നാരായണനെ പൊക്കിയെടുത്ത് കടത്തിണ്ണയിലേക്ക് മാറ്റി. കാലുകൾക്ക് ചെറിയ മുറിവുണ്ടായ ഇദ്ദേഹം പിന്നീട് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.