Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsഎംഎൽഎമാർ സത്യപ്രതിജ്ഞ...

എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : ചേലക്കര നിയോജകമണ്ഡലം എംഎൽഎ ആയി യു ആർ പ്രദീപും പാലക്കാട് നിയോജകമണ്ഡലം എംഎൽഎ ആയി രാഹുൽ മാങ്കൂട്ടത്തിലും നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ യു ആർ പ്രദീപ് സഗൗരവവും രാഹുൽ മാങ്കൂട്ടത്തിൽ ദൈവനാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, പി പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, സജി ചെറിയാൻ, എ കെ ശശീന്ദ്രൻ, കെ രാജൻ, ഗണേഷ് കുമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ചീഫ് വിപ്പ് എൻ ജയരാജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രതിഷേധ ദിനം ആചരിച്ചു

ചെങ്ങന്നൂർ : സ്വകാര്യ ആശുപത്രി മേഖലയിലെ ശമ്പള പരിഷ്ക്കരണം അട്ടിമറിക്കാനുള്ള മാനേജുമെൻ്റുകളുടെ നീക്കത്തിനെതിരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു.ചെങ്ങന്നൂർ കൊല്ലകടവ്...

താമരശ്ശേരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു

കോഴിക്കോട് : താമരശ്ശേരിയിൽ രോഗിയായ അമ്മയെ മകൻ വെട്ടിക്കൊന്നു. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. മകൻ ആഷിക്കിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്കടിമയാണ്. തലച്ചോറിലെ ട്യൂമർ നീക്കിയ...
- Advertisment -

Most Popular

- Advertisement -