Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാടിനെ ആവേശത്തിലാക്കി...

പാലക്കാടിനെ ആവേശത്തിലാക്കി മോദിയുടെ റോഡ്ഷോ

പാലക്കാട് : പാലക്കാടിനെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോ. രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ,ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, പാലക്കാട്‌ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.നഗരത്തിന്റെ ചൂട് വകവയ്‌ക്കാതെ ജനങ്ങളിൽ ആവേശം തീർത്ത് അഞ്ചുവിളക്കു മുതൽ ഹെഡ്പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററോളം മോദി തുറന്ന വാഹനത്തിൽ സഞ്ചരിച്ചു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ,പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണ കുമാർ, മലപ്പുറം സ്ഥാനാർത്ഥി നിവേദിത സുബ്രഹ്‌മണ്യം, പൊന്നാനി സ്ഥാനാർത്ഥി അബ്ദുൾ സലാം തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുനലൂർ മുവാറ്റുപുഴ റോഡിൽ സുരക്ഷ ഉറപ്പാക്കണം: പൊതുജന സാംസ്കാരിക സമിതി

പത്തനംതിട്ട: പുനലൂർ - മുവാറ്റുപുഴ ഹൈവേയിൽ  സുരക്ഷ ഉറപ്പാക്കണമെന്ന് പൊതുജന സാംസ്കാരിക സമിതി.  വാഹനങ്ങളുടെ അമിത വേഗത കാരണം വാഹനാപകടം നിത്യ സംഭവമാകുന്നു. ഇതിനോടകം ധാരാളം  പേർ അപകടങ്ങളിൽ മരണപെടുകയും ചെയ്തു. ശബരിമല മണ്ഡലപൂജയോടനുബന്ധിച്ചു...

നാലാം ലോകകേരള സഭ : ജൂൺ 13 മുതൽ 15 വരെ

തിരുവനന്തപുരം : നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്നു .103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും. 200-ഓളം...
- Advertisment -

Most Popular

- Advertisement -