ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ അഖിലേന്ത്യ അദ്ധ്യക്ഷൻ എംകെ ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തു . നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ് . തിങ്കളാഴ്ച അർധരാത്രിയോടെ ബംഗളുരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഫൈസിയെ ഡൽഹിയിലെത്തിച്ചതാണ് റിപ്പോർട്ടുകൾ. നേരത്തെ എം.കെ. ഫൈസിക്ക് ഇ.ഡി. സമൻസ് അയച്ചിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് നടപടിയെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.