Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsകാലവർഷം ശക്തം...

കാലവർഷം ശക്തം : 2 ജില്ലകളിൽ റെഡ് അലേർട്ട് ,9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് കണ്ണൂരും കാസറഗോഡും റെഡ് അലേർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. അതിതീവ്ര മഴ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, ഉരുൾപൊട്ടൽ, നഗരങ്ങളിലെ വെള്ളക്കെട്ട് തുടങ്ങിയ അപകടങ്ങൾക്ക് കാരണമായേക്കുമെന്ന മുന്നറിയിപ്പിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.

24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ജൂൺ 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിവയും, ജൂൺ 16 ന് മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവയും, ജൂൺ 17 ന് മലപ്പുറം, കോഴിക്കോട് എന്നിവയും ഉൾപ്പെടുന്നു.

24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ള ജില്ലകളിൽ ജൂൺ15 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവയും, ജൂൺ 16 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് എന്നിവയും, ജൂൺ 17 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിവയും ഓറഞ്ച് അലർട്ടിന് കീഴിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയ്യപ്പ സംഗമം : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസ അറിയിച്ചിരുന്നുവെന്ന് മന്ത്രി വി എൻ വാസവൻ

പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസ അറിയിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. സംഗമത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ സന്ദേശം എത്തിയെന്ന്...

നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം

തിരുവനന്തപുരം : നെഹ്റു ട്രോഫി വളളംകളി കാണുവാന്‍  കെ.എസ്സ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു.ഓളപ്പരപ്പിലെ ഒളിംമ്പിക്സ് ആയ നെഹ്രുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ...
- Advertisment -

Most Popular

- Advertisement -