മലയാള സാംസ്‌കാരിക ചരിത്രത്തിൽ പ്രധാന പങ്കു വഹിച്ച സരസകവി മൂലൂർ കാലങ്ങൾക്കിപ്പുറവും പ്രചോദനമാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി മൈക്രോ പ്ലാൻ മാതൃകാപരമായ മുന്നേറ്റമാണ്. മെഴുവേലി ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സമഗ്ര പഠനം നടത്തി തയ്യാറാക്കിയ മൈക്രോപ്ലാൻ കേരളത്തിലെ ആദ്യത്തെതാണ്. നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ അതിദരിദ്രർ ഇല്ലാത്ത സംസ്‌ഥാനമായി കേരളം മാറ്റുന്നതിനുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
39 – മത് മൂലൂർ പുരസ്‌കാരം ഷാജി നായരമ്പലത്തിന്റെ ഗുരു ദേവ ഗീത എന്ന കാവ്യ സമാഹാരത്തിനാണ് ലഭിച്ചത്. ഗുരുദേവനെ കുറിച്ചുള്ള 33 കവിതകളും 6 അനുബന്ധ കവിതകളും ഉൾകൊള്ളുന്ന കാവ്യ സമാഹരമാണ് ഗുരു ദേവ ഗീത. 25,001 രൂപയും പ്രശസ്ത്രി ഫലകവും ചടങ്ങിൽ മന്ത്രി വീണാ ജോർജിൽ നിന്ന് ഷാജി നായരമ്പലം ഏറ്റുവാങ്ങി. ചടങ്ങിൽ മൂലൂർ സ്മാരക സമിതി പ്രസിഡന്റ് മുൻ എം എൽഎ കെ സി രാജഗോപാൽ അധ്യക്ഷനായി.