തായ്പേയ് :തായ്‌വാനിൽ 24 മണിക്കൂറിനുള്ളിൽ എൺപതിലധികം ഭൂകമ്പങ്ങൾ ഉണ്ടായി.തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തായ്‌വാന്റെ കിഴക്കൻ തീരത്താണ് 80ലധികം ഭൂകമ്പങ്ങൾ ഉണ്ടായത്.ഇതിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പവും ഉൾപ്പെടുന്നു.സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.
ഏപ്രിൽ ആദ്യം തായ്‌വാനിൽ ഉണ്ടായ ഭൂകമ്പത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്. അതിനുശേഷം നൂറുകണക്കിന് തുടർചലനങ്ങളാണ് തായ്‌വാനിലുണ്ടായത്. ഈ തുടർ ചലനങ്ങൾ പ്രതീക്ഷിക്കപ്പെട്ടതാണെന്നാണ് തായ്‌വാനിലെ സീസ്മോളജി സെന്റർ ഡയറക്ടർ അറിയിച്ചത് .