Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുണ്ടിനീര് :...

മുണ്ടിനീര് : പെരുമ്പളം എല്‍ പി എസ് സ്‌കൂളിന് ഇന്നു മുതല്‍(09) 21 ദിവസം അവധി

ആലപ്പുഴ: ചേര്‍ത്തല താലൂക്കിലെ പെരുമ്പളം എല്‍ പി സ്‌കൂളിലെ അഞ്ചു കട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചിട്ടുള്ളതിനാല്‍ സ്‌കൂളിന് ജനുവരി ഒന്‍പതു മുതല്‍ 21 ദിവസത്തേക്ക് അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

മുണ്ടിനീരിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 21 ദിവസം വരെ ആയതിനാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കുന്നതിന് സ്‌കൂളിന് 21 ദിവസത്തേയ്ക്ക് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് അവധി നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി കളക്ടര്‍ ഉത്തരവിട്ടത്.

വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേര്‍ന്ന് നടത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്ന് –  കെ.ബി. ഗണേഷ് കുമാർ

അടൂർ : ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിനെ എതിർത്ത കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്...

ടര്‍ണിങ് ആന്റ് മില്ലിങ് കോഴ്സിന് ഐ ടി ഐയില്‍ അപേക്ഷിക്കാം

പത്തനംതിട്ട: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐയില്‍ ജൂണില്‍ ആരംഭിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള സിഎന്‍സി സെറ്റര്‍ കം ഓപ്പറേറ്റര്‍  (ടര്‍ണിങ് ആന്റ് മില്ലിങ് ) എന്ന ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍:8848898219,...
- Advertisment -

Most Popular

- Advertisement -