കൊച്ചി : കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റുകാരിയായ സ്ത്രീയുടെ കൊലപാതകത്തിൽ രണ്ട് പേർ പിടിയിൽ. പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടിവീട്ടിൽ ജെയ്സി (55) യുടെ കൊലപാതകത്തിൽ കാക്കനാട് സ്വദേശിയായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. സ്വർണവും പണവും മോഷ്ടിക്കാനായിരുന്നു കൊലപാതകം. ജെയ്സിയുടെ ആഭരണങ്ങളും 2 മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിരുന്നു .ഈ മാസം 17നാണ് ജെയ്സി കളമശ്ശേരിയിലെ അപ്പാർട്മെന്റിൽ വച്ച് കൊല്ലപ്പെട്ടത്.