Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsമൈലപ്രയിലെ ജോർജ്...

മൈലപ്രയിലെ ജോർജ് ഉണ്ണൂണ്ണി കൊലക്കേസ് : സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി

പത്തനംതിട്ട : മൈലപ്രയിൽ കഴിഞ്ഞ ഡിസംബറിൽ  വ്യാപാരിയായ ജോർജ് ഉണ്ണൂണ്ണി കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ  പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി. പത്തനംതിട്ട ജില്ലാ കോടതിയിലെ അഡ്വ. നവിൻ എം ഈശോയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിതനായത്. കൊല്ലപ്പെട്ട ജോർജ് ഉണ്ണൂണ്ണിയുടെ വീട്ടുകാർ നൽകിയ അപേക്ഷയെ തുടർന്നാണ് നിയമനം.

മൈലപ്രയിലെ പുതുവേലിൽ കടയിൽ അതിക്രമിച്ചു കയറിയ അഞ്ചംഗസംഘം കട നടത്തിവന്ന  വയോധികനെ ക്രൂരമായി കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്നശേഷം രക്ഷപ്പെടുകയായിരുന്നു.

കേസിലെ  അഞ്ച് പ്രതികളെയും  ഒരാഴ്ചക്കുള്ളിൽ തന്നെ  പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വളരെ വേഗം അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം  സമർപ്പിക്കുകയും ചെയ്തു. കവർന്ന സ്വർണ്ണം വിൽക്കാൻ സഹായിച്ച നാലാം പ്രതി നിയാസ് അമാന്  കോടതി ജാമ്യം നൽകിയിരുന്നു.

ഒന്നുമുതൽ നാലു വരെ പ്രതികൾ ഇപ്പോഴും ജയിലിലാണ്.  പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിരസിച്ചു. ഒന്നാം പ്രതി ക്വാർട്ടർ എന്ന് അറിയപ്പെടുന്ന ഹരീബ്, നാലാം പ്രതി നിയാസ് അമാൻ എന്നിവർ പത്തനംതിട്ട സ്വദേശികളാണ്. മറ്റു മൂന്ന് പ്രതികൾ തമിഴ്നാട്ടുകാരാണ്.

ഒന്നാംപ്രതിയും രണ്ടാംപ്രതിയുമായുള്ള പരിചയമാണ് മറ്റു പ്രതികളുമായി ചേർന്ന് കുറ്റകൃത്യം നടത്താൻ ഇടയാക്കിയത്. ഈ കേസിന്റെ അന്വേഷണം ജില്ലാ പോലീസ് മേധാവി  വി അജിത്തിൻ്റെ നിർദ്ദേശപ്രകാരം  പത്തനംതിട്ട ഡിവൈഎസ്പി ആയിരുന്ന എസ് നന്ദകുമാറിൻ്റെ മേൽനോട്ടത്തിലാണ് നടന്നത്.

പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ  ജിബു ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം നടത്തിയ ഊർജ്ജിത അന്വേഷണത്തിൽ പ്രതികളെ ഉടനടി കുടുക്കാൻ സാധിച്ചു. തുടർന്ന്, പോലീസ് ഇൻസ്പെക്ടർ രഗീഷ് കുമാർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുഷ്പമേള ലോഗോ പ്രകാശന കർമ്മം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിച്ചു

തിരുവല്ല : ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ നടക്കുന്ന തിരുവല്ല പുഷ്പമേള ലോഗോ പ്രകാശന കർമ്മം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിച്ചു. മനുഷ്യ ബന്ധങ്ങളിൽ അകൽച്ചയും വിദ്വേഷവും മത്സരവും...

വ്യാജ രേഖകള്‍ ചമച്ച് ബന്ധുവിന്റെ സ്വത്ത് തട്ടിയെടുത്ത കേസിലെ പ്രതിയെ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം പിടികൂടി

പത്തനംതിട്ട: വ്യാജ രേഖകള്‍ ചമച്ച് ബന്ധുവിന്റെ  സ്വത്ത് തട്ടിയെടുത്ത വിരുതനെ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം സാഹസികമായി പിടികൂടി. കുമ്പഴ കളിയിക്കാപ്പടി മണിയംകുറിച്ചി പുരയിടത്തില്‍ ഷംനാദ്( 49 ) ആണ് അറസ്റ്റിലായത്. ബന്ധുവിന്റെ  സ്വത്ത്...
- Advertisment -

Most Popular

- Advertisement -