Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsനവീന്‍ ബാബുവിന്...

നവീന്‍ ബാബുവിന് കണ്ണീരോടെ വിട നല്‍കി നാട്

പത്തനംതിട്ട :  അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് ജന്മനാടായ മലയാലപ്പുഴ ഗ്രാമം കണ്ണീരോടെ വിട നൽകി. ഇന്ന് ഉച്ച കഴിഞ്ഞ് നടന്ന സംസ്കാര ചടങ്ങിൽ ജനപ്രതിനിധികളും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും  അന്ത്യാഞ്ജലി അർപ്പിച്ചു. പെൺമക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകർമങ്ങൾ ചെയ്തതും ചിതയിലേക്കു തീ പകർന്നതും. മലയാലപ്പുഴയിലെ വീട്ടുവളപ്പിലാണു ചിതയൊരുക്കിയത്.  മന്ത്രി കെ.രാജന്റെ നേതൃത്വത്തിലാണു മൃതദേഹം ചിതയിലേക്കെടുത്തത്.

കലക്ടറേറ്റിലെ പൊതുദർശനത്തിനു ശേഷം രാവിലെ  11 മണിയോടെ മൃതദേഹം മലയാലപ്പുഴയിലെ വീട്ടിലെത്തിച്ചു. വൻ ജനാവലിയാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്കുകാണാൻ കാത്തു നിന്നത്. .മന്ത്രിമാരും വിലാപയാത്രയെ അനുഗമിച്ചിരുന്നു. വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന  മൃതദേഹം ഇന്ന് രാവിലെയാണ് വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ചത്. വികാരനിർഭരമായ യാത്രയയപ്പാണ്  കലക്ടറേറ്റിൽ സഹപ്രവർത്തകർ നവീൻ ബാബുവിന്  നൽകിയത്.

ചൊവ്വാഴ്ച പത്തനംതിട്ട കലക്ടറേറ്റിൽ എഡിഎമ്മായി ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന നവീൻ ബാബുവിന്റെ ഭൗതികശരീരം  എത്തിച്ചതോടെ സഹപ്രവർത്തകരിൽ പലരും പൊട്ടിക്കരഞ്ഞു . പത്തനംതിട്ട മുൻ ജില്ലാ കലക്ടർ ദിവ്യ എസ്.അയ്യർ, മന്ത്രി വീണാ ജോർജ്, റവന്യൂ മന്ത്രി കെ.രാജൻ എന്നിവരുൾപ്പെടെ നവീൻ ബാബുവിന് നിറകണ്ണുകളോടെ അന്ത്യാഞ്ജലി നൽകി.

വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. സ്ഥലംമാറ്റത്തിന്റെ തലേന്ന് കണ്ണൂരിൽ നടന്ന യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതും ഇതിൽ മനംനൊന്ത് നവീൻ ബാബു ജീവനൊടുക്കുന്നതും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

പാലക്കാട് : പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്‌ണന്റെ ഭാര്യ ലക്ഷ്‌മിയമ്മ (90)യാണ് മരിച്ചത് .ഇന്നലെ വീടിന് സമീപത്തെ കനാലിലാണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ പൊള്ളലേറ്റ...

ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം : 16-ാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ചു

ന്യൂഡൽഹി : ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം.ശ്രീജേഷിനോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന 16–ാം നമ്പർ ജഴ്സി പിൻവലിച്ചതായി ഹോക്കി ഇന്ത്യ. ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽനിന്നാണ്...
- Advertisment -

Most Popular

- Advertisement -