ചണ്ഡീഗഡ് : നായബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.പഞ്ച്കുളയിലെ ദസറ ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ ബിജെപി നേതാക്കളും ദേശീയ ജനാധിപത്യ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു .ഇത് രണ്ടാം തവണയാണ് 54 കാരനായ സൈനി ഹരിയാന മുഖ്യമന്ത്രിയാകുന്നത്.