Monday, March 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaദേശീയ ഡെങ്കിപ്പനി...

ദേശീയ ഡെങ്കിപ്പനി ദിനാചരണം: ഹോട്ട്സ്പ്പോട്ട് ശുചീകരണം ഊർജിതമാക്കും- ജില്ല കളക്ടർ

ആലപ്പുഴ: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൻ്റെയും അനുബന്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ജില്ല കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. ജില്ലയിൽ മഴക്കാലപൂർവ്വ ശുചീകരണ രോഗപ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഊർജിതമായി നടത്തിവരുന്നതായി ജില്ല കളക്ടർ പറഞ്ഞു. ഹോട്ട്സ്പ്പോട്ടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊതുകുജന്യ ജലജന്യ രോഗങ്ങൾ തടയാൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അദേഹം ഓർമ്മിപ്പിച്ചു.

മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ “മുന്നേയൊരുങ്ങാം മഴക്കാല രോഗങ്ങളെ മാറ്റിനിർത്താം” എന്ന മഴക്കാല രോഗപ്രതിരോധ ബോധവത്കരണ ക്യാമ്പയിൻ പോസ്റ്റർ  ജില്ല കളക്ടർ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ബിനു ജോണിന് നൽകി പ്രകാശനം ചെയ്തു. ഡെങ്കി പ്രതിരോധ ബോധവൽക്കരണ പ്രദർശനം, ഗവൺമെൻറ് സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവയും നടന്നു.

ഡെങ്കി ദിനാചരണത്തിന്റെ ഭാഗമായി ഉറവിട നശീകരണം അടക്കമുള്ള ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ ജില്ല ആരോഗ്യ വിഭാഗം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ ആരംഭിക്കും

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂൺ 10ന് ആരംഭിക്കും. പ്രധാനമായും 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർഥനകൾ വിശദമായി ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. ആകെ 28...

ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് യുവാവ് മരിച്ചു

തിരുവനന്തപുരം :ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് മൂന്നാം വർഷ ബിഡിഎസ് വിദ്യാർഥി മരിച്ചു .വിഴിഞ്ഞം മുക്കോല സ്വദേശി അനന്തു(26) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അനന്തു സ്കൂട്ടറിൽ പോകുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി...
- Advertisment -

Most Popular

- Advertisement -