Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsNationalദേശീയസുരക്ഷ: 88...

ദേശീയസുരക്ഷ: 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്നതായി സർവേ

ന്യൂഡൽഹി: മൂന്നാം മോദിസർക്കാരിന്റെ  ഒന്നാംവാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിച്ചെന്ന് പുതിയ സർവേ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിനുശേഷം ദേശീയ സുരക്ഷാ വിഷയങ്ങളിൽ രാജ്യത്തെ 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കുന്നതായാണ് സ്വകാര്യ വാർത്താചാനൽ നടത്തിയ സർവേയുടെ കണ്ടെത്തൽ.

ദേശീയസുരക്ഷയുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി എപ്പോഴും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നോ എന്നായിരുന്നു ചോദ്യം.

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സർവേ നടത്തിയതെന്ന് ചാനൽ വ്യക്തമാക്കി. 14,671 പേരാണ് സർവേയിൽ പങ്കെടുത്തത്. അതിൽ 88.06 ശതമാനം പേരും മോദിയിൽ വിശ്വാസം രേഖപ്പെടുത്തി. 11.94 ശതമാനം പേർ വിശ്വാസമില്ലെന്നും അറിയിച്ചു. മേയ് ആറ്, ഏഴ് തീയതികളിലായിരുന്നു സർവേ നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരുവന്നൂ‍ര്‍ ബാങ്കിലെ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി

ന്യൂഡൽഹി : കരുവന്നൂർ സഹകരണ ബാങ്കിലെ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ ഇ ഡി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, തിരഞ്ഞെടുപ്പ് കമ്മീഷന്‍, ധനകാര്യ മന്ത്രാലയം എന്നിവയ്ക്ക് കൈമാറി.സഹകരണ– ബാങ്ക് നിയമങ്ങൾ...

അഭിമുഖം ജൂലൈ 12 ന്

തിരുവല്ല : ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 12 ന് രാവിലെ 9.30ന് തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 46 ഒഴിവിലേക്കാണ് നിയമനം....
- Advertisment -

Most Popular

- Advertisement -