Saturday, April 12, 2025
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിൻ്റെ...

നവീൻ ബാബുവിൻ്റെ മരണം: കേരളത്തിന് പുറത്തുള്ള ഏജൻസിയുടെ അന്വേഷണത്തിലൂടെ  മാത്രമെ സത്യം പുറത്തുവരു-  കെ കെ രമ എംഎൽഎ

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിൻ്റെ മരണം കണ്ണൂരിൽ നടക്കുന്ന ഒട്ടേറെ ദുരുഹ മരണങ്ങളുടെ തുടർച്ചയാണെന്നും കേരളത്തിന് പുറത്തുള്ള ഏജൻസിയുടെ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരു എന്നും കെ കെ രമ എംഎൽഎ. നവീൻ ബാബുവിൻ്റെ മലയാലപ്പുഴയിലെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ കെ രമ എം എൽ എ.
       
കുടുംബത്തോടൊപ്പമാണെന്ന് പാർട്ടി എന്നു പറയുമ്പോൾ പാർട്ടി ഭരിക്കുന്ന സർക്കാർ ആർക്കൊപ്പമാണ്. കോടതിയിൽ ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലും അത് വ്യക്തമാണ്. ടി പി വധക്കേസിൽ പാർട്ടിക്ക് വേണ്ടി ഹാജരായ വിശ്വൻ ആണ് വിദ്യയുടെ ഹർജിയിലും ഹാജരായത്. ദിവ്യ നവീൻ ബാബുവിനെതിരെ സംസാരിച്ചത് ദുരുദ്ദേശപരമായിരുന്നില്ല, മറിച്ച് അഴിമതിക്കെതിരെയാണെന്നാണ് വാദം. എന്ന് വച്ചാൽ നവീൻ ബാബു അഴിമതിക്കാരനായ ഉദ്യാഗസ്ഥനാണെന്ന് വരുത്തിതീർക്കാനാണ് ശ്രമം.

പി പി ദിവ്യയെ സംരക്ഷിക്കാൻ നൂറ് ശതമാനം പാർട്ടി ഇടപെടൽ ഉണ്ടായിട്ടുണ്ട്. അന്വേഷണ സംഘം പി പി ദിവ്യയെ കാണാതെ മറഞ്ഞിരിക്കുകയാണ്. അവർക്ക് ദിവ്യയുടെ മുന്നിൽ ചെന്ന് പെടുമോ എന്ന ഭയമായിരുന്നു എന്നും കെ കെ രമ കുറ്റപ്പെടുത്തി. നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നിൽ ചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട മാഫിയകൾ ഉണ്ട്.

കേവലം ഒരു പെട്രോൾ പമ്പിൻ്റെ എൻ ഓ സി നൽകാതിരുന്നതിൻ്റെ പേരിലല്ല പി. പി. ദിവ്യ നവീൻ ബാബുവിനെ അപമാനിച്ചത്. വലിയ ഭൂമി ഇടപാടിന് കൂട്ട് നിൽക്കാതിരുന്നതിൻ്റെ പകയാണ് അവർ പ്രകടിപ്പിച്ചത്. നവീൻ ബാബുവിൻ്റെ കുടുംബത്തിന് അന്വേഷണത്തൊട് സഹകരിച്ച് പോകാനേ കഴിയു. പക്ഷെ ഒരു പാട് സംശയങ്ങൾ അവർക്കുണ്ടെന്ന് സന്ദർശനത്തിലൂടെ ബോദ്ധ്യപ്പെട്ടു.

പുറത്തു നിന്നുള്ള ഏജൻസിയുടെ അന്വേഷണം കുടുംബം ആവശ്യപ്പെടണമെന്നാണ് ആർ എം പി യുടെ അഭിപ്രായം. ഇന്നത്തെ കോടതി വിധിക്ക് ശേഷം കുടുംബം പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ രമ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡലകാലം : ലഹരിവസ്തുക്കൾ  ഉപയോഗിച്ച 1563 പേർക്കെതിരെ നടപടി

ശബരിമല: ശബരിമലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സിഗരറ്റ് ,പാൻമസാല തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് 22 ദിവസത്തിനുള്ളിൽ 1563പേർക്കെതിരെ നടപടിയെടുത്തതായി എക്സ്സൈസ് വകുപ്പ്  അറിയിച്ചു . സിഗരറ്റ് ,പാൻമസാല ,ചുരുട്ട് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനാണ്...

കൊടുങ്ങല്ലൂരിൽ മകൻ അമ്മയുടെ കഴുത്തറുത്തു

തൃശ്ശൂർ : കൊടുങ്ങല്ലൂരിലെ അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു. ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ഭാര്യ സീനത്തി (53) നെയാണ് മകൻ മുഹമ്മദ് (24) ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം .അതീവ ​ഗുരുതരാവസ്ഥയിലായ സീനത്ത്...
- Advertisment -

Most Popular

- Advertisement -