Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsനേവി ഡേ...

നേവി ഡേ : രാഷ്ട്രപതി നാളെ തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം : നേവി ഡേ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുർമു നാളെ (ഡിസംബർ 3) തിരുവനന്തപുരത്തെത്തും. വൈകുന്നേരം 4.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. തുടർന്ന് നേവി ഡേ ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് നാവിക സേന അഭ്യാസങ്ങൾ വീക്ഷിക്കും.നാവിക സേന തയാറാക്കിയ രണ്ട് ടെലിഫിലിമുകൾ രാഷ്ട്രപതിക്ക് മുന്നിൽ പ്രദർശിപ്പിക്കും. തുടർന്ന് രാഷ്ട്രപതി ലോക് ഭവനിലെത്തിച്ചേരും. ഡിസംബർ 4 ന് രാവിലെ 9.45 ന് രാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയ 5 പേർ അറസ്റ്റിൽ

കൊച്ചി : പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി പണം കവർച്ച ചെയ്ത 5 പ്രതികള്‍ പിടിയിൽ.പോഞ്ഞാശേരി സ്വദേശികളായ റിൻഷാദ്, സലാം, വലിയകുളം സ്വദേശികളായ ബേസിൽ, സലാഹുദ്ദീൻ, ചേലക്കുളം സ്വദേശി...

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് : തസ്ലീമയുടെ ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടെ പിടിയിൽ. കേസിൽ പ്രതിയായ തസ്ലീമയുടെ ഭർത്താവ് സുൽത്താനെയാണ്‌ എക്സൈസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ എന്നൂർ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്....
- Advertisment -

Most Popular

- Advertisement -