Tuesday, April 1, 2025
No menu items!

subscribe-youtube-channel

HomeNewsഎൻ ഡി...

എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി നാമനിർദ്ദേശപത്രിക സമർപ്പിച്ചു

പത്തനംതിട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി  വരണാധികാരിയായ ജില്ലാ കലക്ടർ പ്രേം കൃഷ്ണന്  മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .ബിജെപി സംസ്ഥാന സെക്രട്ടറിയും ലോക്‌സഭ ഇൻചാർജുമായ കരമന ജയൻ ,ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി എ സൂരജ് , ബിഡിജെഎസ്  ജില്ലാ പ്രസിഡന്റ് ഡോ എ വി ആനന്ദരാജ് ,എൻ ഡി എ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ അരുൺ പ്രകാശ് തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

എൻ ഡി എ പത്തനംതിട്ട പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരോടൊപ്പം നഗരത്തിലൂടെ പ്രകടനമായാണ് കലക്ടറേറ്റ് കവാടം വരെ എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി പത്രിക സമർപ്പണത്തിന് എത്തിയത്. എൻ ഡി എ യുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോണ്‍ഗ്രസ് നേതാവ് മഹേശ്വരൻ നായർ ബിജെപിയില്‍ ചേർന്നു

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേർന്നു .കെ.കരുണാകരന്‍റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ആളാണ് മഹേശ്വരന്‍ നായര്‍. തിരുവനന്തപുരത്തുള്ള ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യലയത്തിൽ...

KERALA LOTTERY RESULT 23/03/2024:Karunya Lottery KR-646

1st Prize Rs.80,00,000/- KA 640177 (KATTAPPANA) Consolation Prize Rs.8,000/- KB 640177 KC 640177 KD 640177 KE 640177 KF 640177 KG 640177 KH 640177 KJ 640177 KK...
- Advertisment -

Most Popular

- Advertisement -