Wednesday, February 11, 2026
No menu items!

subscribe-youtube-channel

HomeNewsനിലമ്പൂരിൽ എൻഡിഎയുടെ...

നിലമ്പൂരിൽ എൻഡിഎയുടെ വോട്ട് വർധിച്ചെന്നും മികച്ച പ്രകടനം നടത്തിയെന്നും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നിലമ്പൂരിൽ എൻഡിഎയുടെ വോട്ട് വർധിച്ചെന്നും മികച്ച പ്രകടനം നടത്തിയെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ. നിലമ്പൂരിൽ ജയിച്ചത് കോൺഗ്രസല്ല ജമാഅത്തെ ഇസ്ലാമിയാണ്. കേരളത്തിൽ ഇനി കോൺഗ്രസിന് ഭരിക്കണമെങ്കിൽ 26 സീറ്റ് വേണം. അതേത് സീറ്റെന്ന് രാഹുലും കോൺഗ്രസും വ്യക്തമാക്കണം.

നിലമ്പൂരിൽ ജയിച്ചതുകൊണ്ട് കേരളം ഭരിക്കുമെന്ന് പറയുന്നത് ശരിയല്ല. മോദിയുടെ പദ്ധതികൾ ഞങ്ങളുടെതാണെന്ന് മരുമകൻ പറഞ്ഞു നടക്കുന്നത് ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും രാജീവ് ചന്ദ്ര ശേഖർ.

വികസനമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്.  സമുദായങ്ങളുടെ  വോട്ടു പിടിക്കാൻ കോൺഗ്രസും സിപിഎമ്മും മത്സരിക്കുന്നു. ബിജെപിയുടെ വികസന രാഷ്ട്രീയവും എൽഡിഎഫിന്റെയും യുഡിഎഫിന്റെതും അപകട രാഷ്ട്രീയവുമാണ്. ഈ രണ്ടു രാഷ്ട്രീയമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത്.

പാർട്ടിയുടെ ദൗർബല്യമുള്ള മണ്ഡലം ആയിട്ടും നിലമ്പൂരിൽ പാർട്ടിയുടെ അധ്വാനം മികച്ചതായിരുന്നുവെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മൂടൽമഞ്ഞ് : ഡൽഹിയിൽ റെഡ് അലർട്ട്

ന്യൂഡൽഹി : കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്‌ .ചൊവ്വാഴ്ച ഉച്ചവരെ ഈ സാഹചര്യം തുടരുമെന്നാണ് മുന്നറിയിപ്പ്. മൂടൽമഞ്ഞ് വിമാന, റോഡ്,...

Kerala Lotteries Results ; മൺസൂൺ ബമ്പർ BR-104

1st Prize Rs.10,00,00,000/- MC 678572 Consolation Prize Rs.1,00,000/- MA 678572 MB 678572 MD 678572 ME 678572 2nd Prize Rs.10,00,000/- MA 719846 MB 682584 MC 302229 MD 273405...
- Advertisment -

Most Popular

- Advertisement -