തിരുവല്ല: തിരുവല്ല താലൂക്കിൽ ക്യാമ്പ് ചെയ്യുന്ന എൻ ഡി ആർ എഫ് ഫോർത്ത് ബറ്റാലിയൻ ആറക്കോണത്തിന്റെ നേതൃത്വത്തിൽ പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടി (School Safety Programme) (SSP) സംഘടിപ്പിച്ചു.
തിരുവല്ല തഹസിൽദാർ സിനിമോൾ മാത്യു ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ചിത്ര വി.വി, അജയകുമാർ കെ, സുരേഷ് വി എന്നിവർ പങ്കെടുത്തു. കമാന്റർ എസ്.ഐ അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ബോധവത്ക്കരണ പരിപാടിയ്ക്ക് നേതൃത്വം നൽകിയത്.
വിവിധ ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിലേർപ്പെടുന്