Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പസന്നിധിയിൽ ഉദ്യോഗസ്ഥർക്ക്...

അയ്യപ്പസന്നിധിയിൽ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി എൻഡിആർ എഫ്

ശബരിമല: ശബരീശസന്നിധിയിൽ  ദേശീയ ദുരന്തനിവാരണ സേനയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്ന ചടങ്ങ് സംഘടിപ്പിച്ചു.  എൻ ഡി ആർ എഫ്  അറക്കോണം നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡൻ്റ്  ഗെയ്ക്വാദും സന്നിധാനം സ്പെഷ്യൽ ഓഫീസർ എസ് മധുസുദനനും ചേർന്ന്  ഇരുവർക്കും യൂണിഫോമിൽ ഔദ്യോഗിക ചിഹ്നം പതിച്ചു  നൽകി. 

എറണാകുളം സ്വദേശി അജേഷിനും മഹാരാഷ്ട്ര സത്താര സ്വദേശി നവലെ കിരണിനുമാണ്  കോൺസ്റ്റബിൾ തസ്തികയിൽ നിന്ന് ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. അജീഷിന് 15 വർഷവും കിരണിന്  17 വർഷവുമാണ്  സർവ്വീസ് ഉള്ളത്.

ഇരുവരും സിഐഎസ്എഫ് ൽ നിന്നാണ് ദുരന്ത നിവാരണ സേനയിലേക്ക് വരുന്നത്. അജേഷ് കഴിഞ്ഞ 45 ദിവസവമായി സന്നിധാനത്ത് സേവനത്തിലുണ്ട്. കിരൺ ഡിസംബർ 20 നാണ് സന്നിധാനത്ത് ഡ്യൂട്ടി ആരംഭിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ എസ് ആർ ടി സി ബസ് ബോർഡുകളിൽ കോഡ് നമ്പർ വരുന്നു

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിലെ ബോർഡുകളിൽ സ്ഥലപ്പേരിനൊപ്പം കോഡ് നമ്പർ കൂടി ചേർക്കാൻ തീരുമാനം. ബസ് ഓട്ടത്തിനിടയിൽ പെട്ടെന്ന് സ്ഥലപ്പേര് വായിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിൻ്റെ ഭാഗമാണ് ഈ മാറ്റം....

ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : കൂടെ താമസിച്ചിരുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തിൽ യുവാവിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.പൊടിയാടി കാരാത്ര കോളനിയിൽ വടക്കേ പറമ്പൽ വീട്ടിൽ വിഷ്ണു ബിജു (22)...
- Advertisment -

Most Popular

- Advertisement -