Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഓർമ്മ മരം...

ഓർമ്മ മരം വെച്ച് പിടിപ്പിച്ച് നെടുമ്പ്രം ഗ്രാമ പഞ്ചായത്ത്

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഓർമ മരം സ്ഥാപിച്ചു. പഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറി അങ്കണത്തിൽ തൈകൾ വെച്ച് പിടിപ്പിച്ചു. ജനപ്രതിനിധികൾ അവരുടെ ഭരണകാലയളവായ 2020-25 -ലെ ഓർമ്മകൾ നില നിർത്തുന്നതിനാണ് ഓർമത്തുരുത്ത് ഒരുക്കുന്നത്. ജാതി, സപ്പോട്ട, തുടങ്ങിയ ഫലവൃക്ഷതൈകളാണ് നട്ട് പിടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്നകുമാരിവൃക്ഷത്തൈ നട്ടു . സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഗിരീഷ് കുമാർ, പ്രീതി മോൾ ജെ, അംഗങ്ങളായ തോമസ് ബേബി, ഗ്രേസി അലക്സാണ്ടർ, വൈശാഖ് പി , മായാദേവി , ഹോമിയോ ഡോക്ടർ അലക്സ് പി, ഹരിത കേരളം ബ്ലോക്ക് കോഡിനേറ്റർ രാഹുൽ ജീ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈഫ് മിഷൻ: 151 പേർക്ക് താക്കോൽ കൈമാറി

ആറന്മുള: ആറന്മുള ഗ്രാമപഞ്ചായത്തിൽ 151 ലൈഫ് മിഷൻ ഗുണഭോക്താക്കൾക്കുള്ള ഭവനത്തിന്റെ താക്കോൽ  ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ നൽകി. ജലജീവൻ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി 8.75 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ 25...

അപ്പർ കുട്ടനാട് ജലോത്സവം സെപ്റ്റംബർ 13 ന്

നിരണം : രണ്ടാമത് അപ്പർ കുട്ടനാട് ജലോത്സവം സെപ്റ്റംബർ 13 ന്  2 മണിക്ക് നിരണം കടപ്ര ബേദ്ലഹേം പള്ളിക്കടവ് മുതൽ സെന്റ് തോമസ് ഹൈസ്കൂൾ കടവ് വരെയുള്ള അപ്പർ കുട്ടനാടൻ നെട്ടായത്തിൽ...
- Advertisment -

Most Popular

- Advertisement -