Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsടെറസിലും മുറ്റത്തും...

ടെറസിലും മുറ്റത്തും പച്ചക്കറി കൃഷി പദ്ധതിയുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്

തിരുവല്ല : സുരക്ഷിത പച്ചക്കറി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെറസിലും മുറ്റത്തും പച്ചക്കറി കൃഷി പദ്ധതിയുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. കാർഷിക കർമ്മ സേന വഴിയാണ് പദ്ധതി നടപ്പാക്കുന്നത് .സർക്കാർ അംഗീകൃത എച്ച് ഡി പി ഇ ചട്ടിയിൽ തൈകളും,പോട്ടിങ് മിശ്രിതവും 75% സബ്സിഡിയിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാകും .280 ചട്ടികളിൽ വളവും പച്ചക്കറി തൈകളും ലഭിക്കും .

ജനകീയ ആസൂത്രണത്തിലെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി വഴി അടുക്കളത്തോട്ടത്തിനായി 3600 വീടുകളിൽ പച്ചക്കറി പാക്കറ്റുകൾ വിതരണം ചെയ്തിരുന്നു . കുടുംബശ്രീ മുഖേനയാണ് വിതരണം . കൃഷി ഓഫീസർ സാവേരി ഗോപകുമാർ പദ്ധതി വിശദീകരണം നടത്തി . ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന കുമാരി നിർവഹിച്ചു . വിവിധ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻമാർ , വാർഡംഗങ്ങൾ , കൃഷി ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് രണ്ട് പേർക്ക് കൂടി അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് രണ്ട് പേർക്ക് കൂടി അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.തിരുമല സ്വദേശിയായ 31കാരിക്കും മുള്ളുവിള സ്വദേശിയായ 27കാരിക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇരുവർക്കും രോഗ ബാധ ഉണ്ടായതിന്റെ കാരണം വ്യക്തമല്ല . ജില്ലയിൽ...

വയോജനകമ്മിഷൻ ബിൽ അടുത്ത നിയമസഭാസമ്മേളനത്തിൽ : മന്ത്രി ആർ.ബിന്ദു

കോട്ടയം: വയോജനകമ്മിഷൻ സംബന്ധിച്ച ബില്ലിന്റെ കരട് രൂപം പൂർത്തിയായെന്നും അടുത്തിയ നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച നിയമനിർമാണം നടക്കുമെന്നും സാമൂഹികനീതി-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ...
- Advertisment -

Most Popular

- Advertisement -