Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeUncategorizedനെഹ്റു ട്രോഫി...

നെഹ്റു ട്രോഫി വള്ളംകളി: തുഴച്ചിൽകാരുടെ പേരുവിവരം നൽകണം

ആലപ്പുഴ: സെപ്റ്റംബർ 28-ന് നടക്കുന്ന നെഹ്റു ട്രോഫി മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ചുണ്ടൻ വള്ളങ്ങളുടെ ക്യാപ്റ്റന്മാർ  20-ന് വൈകിട്ടു അഞ്ച് മണിക്ക് മുൻപായി തുഴച്ചിൽ കാരുടെ പേര് വിവരം അടങ്ങിയ ഫോം പൂരിപ്പിച്ച് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം നൽകണം. ആലപ്പുഴ ബോട്ട് ജട്ടിക്ക് എതിർവശത്തുള്ള മിനി മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ  ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലാണ് നൽകേണ്ടത്.

ചുണ്ടൻ വളളത്തിൽ ഇതര സംസ്ഥാനക്കാർ ആകെ തുഴച്ചിൽക്കാരുടെ 25 ശതമാനത്തിൽ  കൂടുതലാകാൻ പാടില്ല. ഇതിന് വിരുദ്ധമായി തുഴഞ്ഞാൽ ആ വളളത്തിനെ അയോഗ്യരാക്കും. വള്ളങ്ങളുടെ പരിശീലനം  അഞ്ച് ദിവസത്തിൽ കുറയാൻ പാടില്ല.  വളളങ്ങൾ പരിശീലനം നടത്തുന്ന ദിവസങ്ങൾ റേസ് കമ്മറ്റി പരിശോധിക്കും. പരിശീലന സമയങ്ങളിൽ ചുണ്ടൻവള്ളങ്ങളിൽ മാസ് ഡ്രിൽ പരിശീലനം നിർബന്ധമായും ഉൾപ്പെടുത്തണം.

ചുണ്ടൻവളളങ്ങളിൽ 75 തുഴക്കാരിൽ കുറയുവാനും 95 തുഴക്കാരിൽ കൂടുതലാകുവാനും പാടില്ല. എ ഗ്രേഡ് വെപ്പ് ഓടി 45 മുതൽ 60 തുഴക്കാർ വരെ, ബി ഗ്രേഡ് വെപ്പ് ഓടി 25 മുതൽ 35 വരെ തുഴക്കാർ, ഇരുട്ടുകുത്തി എ ഗ്രേഡ് 45 മുതൽ 60 തുഴക്കാർ, ഇരുട്ടുകുത്തി ബി ഗ്രേഡ് 25 മുതൽ 35 വരെ തുഴക്കാർ, ഇരുട്ടുകുത്തി സി ഗ്രേഡ് 25 താഴെ തുഴക്കാർ, ചുരുളൻ 25 മുതൽ 35 വരെ തുഴക്കാർ. (തെക്കനോടി വനിതാ വള്ളത്തിൽ 30 ൽ കുറയാത്ത തുഴക്കാർ) കയറേണ്ടതാണ്. ഈ തുഴക്കാർക്ക് പുറമേ നിലക്കാരും പങ്കായക്കാരും ഉണ്ടായിരിക്കണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം  5 ന് തുടങ്ങും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം ഒക്ടോബർ 5 മുതൽ 13 വരെ നടക്കും. യജ്ഞാചാര്യൻ കല്ലിമേൽ ഗംഗാധർജി, യജ്ഞ ഹോതാവ് ബിനു നാരായണ ശർമ്മ, തട്ടക്കുടി....

കേരള എൻജിഒ അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന് തുടക്കം

അടൂർ: കേരള എൻജിഒ അസോസിയേഷൻ 49-മത്  സംസ്ഥാന സമ്മേളനത്തിന് അടൂരിൽ തുടക്കമായി. ഉമ്മൻ ചാണ്ടി നഗറിൽ (ഗീതം ഓഡിറ്റോറിയം) ഇന്ന് രാവിലെ  നടന്ന സംസ്ഥന കൗൺസിൽ യോഗം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ...
- Advertisment -

Most Popular

- Advertisement -