Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഇറാൻ സംഘർഷം...

ഇറാൻ സംഘർഷം വേഗം അവസാനിക്കുമെന്ന് നെതന്യാഹു

ടെൽഅവീവ് : ഇറാൻ സംഘർഷം ജനങ്ങൾ കരുതുന്നതിലും വേഗം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.20 ദിവസത്തെ വ്യോമാക്രമണങ്ങളെ തുടർന്ന് ഇറാന്റെ സൈനികശേഷി ഏതാണ്ട് പൂർണമായും തകർത്തതായും ആണവ ഇന്ധനം സമ്പുഷ്ടമാക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനോ ഉള്ള കഴിവ് ഇറാന് ഇല്ലെന്നും നെതന്യാഹു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഹോർമുസ് അടയ്ക്കുമെന്ന് പറഞ്ഞ് ഇറാൻ ലോകത്തെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് വിലപോകില്ല .യുദ്ധം ഇതുവരെ വ്യോമാക്രമണങ്ങളിലൂടെയാണ് നടന്നിട്ടുള്ളതെങ്കിലും കരസേനയുടെ ഇടപെടൽ കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു .യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴച്ചെന്ന ആരോപണം ഇസ്രായേൽ പ്രധാനമന്ത്രി നിഷേധിച്ചു. ഡോണൾഡ് ട്രംപിനോട് ആർക്കെങ്കിലും എന്ത് ചെയ്യണമെന്ന് പറയാൻ കഴിയുമോ എന്നും നെതന്യാഹു ചോദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജാനകിയുടെ പേര് ഇനി മുതൽ ‘ജാനകി. വി’ : സുരേഷ് ഗോപി ചിത്രത്തിന്റെ പേര് മാറ്റാമെന്ന് നിർമാതാക്കൾ

കൊച്ചി : സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിൽ ജാനകി വി. എന്നാക്കി മാറ്റാമെന്ന് നിര്‍മ്മാതാക്കള്‍ സെൻസർ ബോർഡ് നിർദേശിച്ച ഈ മാറ്റം അംഗീകരിക്കാമെന്ന് സിനിമയുടെ...

മകരവിളക്ക് തീർഥാടനം: ഇന്ന് ശബരിമലയിൽ ദർശനത്തിനെത്തിയത് 72,080 അയ്യപ്പഭക്തർ

ശബരിമല: ഇന്ന് (7) വൈകീട്ട് ഏഴ് വരെ 72,080 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. ഇന്നലെ  1,07,967 പേർ ദർശനത്തിനെത്തിയിരുന്നു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  ശബരിമല നട തുറന്നതിനു ശേഷം ഒരു ലക്ഷത്തിലധികം അയ്യപ്പഭക്തരാണ്...
- Advertisment -

Most Popular

- Advertisement -