പത്തനംതിട്ട: ആയുർവേദ മെഡിക്കൽ അസ്സോസ്സിയേഷൻ (എഎംഎഐ) ജില്ലയുടെ ഈ വർഷത്തെ “നവമാദ്ധ്യമ അവാർഡ് ” സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യനും കവിയും ഗാനരചയിതാവുമായ ഡോ. ബി ജി ഗോകുലൻ ഏറ്റുവാങ്ങി.
മാരാമൺ എഎംഎഐ ജില്ലാക്കമ്മറ്റി ആസ്ഥാനമായ ഡോ സത്യേന്ദ്രൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയ് യിൽ നിന്നും അവാർഡ് ഏറ്റുവാങ്ങിയത്. ജില്ലാ സെക്രട്ടറി ഡോ രഞ്ജിത്, സംസ്ഥാന കമ്മറ്റി അംഗം ഡോ ഇട്ടൂപ്പ് തുടങ്ങിയവർ പങ്കെടുത്തു.






