Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsവെളളപ്പൊക്കം :...

വെളളപ്പൊക്കം : തിരുവല്ലയിലും മല്ലപ്പള്ളിയിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നു

പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ആരംഭിച്ചു. തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍ വില്ലേജില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പുതിയ ക്യാമ്പ്. വെള്ളം കയറിയ ചെങ്ങാമണ്‍ പ്രദേശത്തെ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കോന്നി താലൂക്കില്‍ തണ്ണിത്തോട് വില്ലേജില്‍ പകല്‍വീടില്‍ ആരംഭിച്ച ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.  മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജില്‍ സെന്റ് ബഹനാന്‍സ് യു.പി സ്‌കൂളിലെ ക്യാമ്പ് താല്‍ക്കാലികമായി അടച്ചു.

മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് വില്ലേജിൽ മണ്ണിടിയുവാൻ സാധ്യതയുള്ള പ്രദേശത്തെ 2 കുടുബങ്ങൾക്കു വേണ്ടി നൂറോമ്മാവിൽ വെങ്ങളത്തുകുന്ന് PRDS വക പഴയ സ്കൂൾ കെട്ടിടത്തിൽ ഇന്നു വൈകിട്ട് മുതൽ ക്യാമ്പ് ആരംഭിച്ചു. 5 പുരുഷൻമാർ,2 സ്ത്രീകൾ,3 പെൺകുട്ടികൾ ആകെ 10 പേരാണ് ക്യാമ്പിലുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓമല്ലൂർ വയൽ വാണിഭം സാംസ്കാരിക സന്ധ്യകൾക്ക് സമാപനമായി

പത്തനംതിട്ട: ഓമല്ലൂർ വയൽ വാണിഭത്തിൽ ഒരാഴ്ചയായി നടന്ന സാംസ്കാരിക സന്ധ്യകൾക്ക് സമാപനം കുറിച്ചു. സമാപന സമ്മേളനം പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ...

കൊൽക്കത്തയിലെ ഡോക്ടർമാരുടെ പ്രതിഷേധം : 3 ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ

കൊൽക്കത്ത : കൊൽക്കത്തയിലെ ഡോക്ടർമാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ജൂനിയർ ഡോക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിഷേധക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ മൂന്നെണ്ണം സർക്കാർ അംഗീകരിച്ചു.കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ,ആരോഗ്യവകുപ്പിലെ...
- Advertisment -

Most Popular

- Advertisement -