ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചതിനെ ചൊല്ലി ബന്ധുക്കളുടെ പ്രതിഷേധം.അമ്പലപ്പുഴ സ്വദേശി മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്.
കഴിഞ്ഞ മാസം 28-ന് ജനിച്ച കുഞ്ഞിന് അണുബാധയുണ്ടെന്നറിയിച്ച് തീവ്രപരിചരണവിഭാഗത്തിലാക്കി. ദിവസവും വില കൂടിയ മരുന്നുകൾ വാങ്ങിപ്പിച്ചിരുന്നുവെന്നും എന്നാൽ കുഞ്ഞിനെ ബന്ധുക്കളെയാരെയും കാണിച്ചില്ലെന്നുമാണ് ആരോപണം. ബുധനാഴ്ച രാത്രി കുഞ്ഞു മരിച്ചതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്.