Wednesday, February 11, 2026
No menu items!

subscribe-youtube-channel

HomeNewsഞാറ്റുവേല ചന്തയും...

ഞാറ്റുവേല ചന്തയും കർഷക സഭയും

തിരുവല്ല : പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃതത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി. വൈസ് പ്രസിഡണ്ട് ഷീന മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉദ്ഘാടനകർമ്മം നിർവഹിച്ചു. കർഷകർക്ക് വിത്തുകളും, പച്ചക്കറി തൈകളും,  ജൈവ ഉൽപ്പന്നങ്ങളും വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോമൻ താമരച്ചാലിൽ, അനൂ സി കെ, അരുന്ധതി അശോകൻ , സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനിവർഗീസ്, ടിവി വിഷ്ണു നമ്പൂതിരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഭദ്ര രാജൻ, ചന്ദ്രു എസ് കുമാർ, സനിൽകുമാരി, ശർമിള സുനിൽ, മാത്തൻ ജോസഫ്, കൃഷി ഓഫീസർ അഞ്ചു മറിയം ജോസഫ്, ഷിനോജ്,അസിസ്റ്റന്റ് കൃഷി ഓഫീസർ പ്രേംകുമാരി ആത്മ ഉദ്യോഗസ്ഥ അമ്പിളി എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐക്യത്തില്‍ നിന്നും പിന്മാറിയത്: വിഷയത്തെ കുറിച്ച്‌  പഠിച്ച ശേഷം കൃത്യമായി മറുപടി പറയാം- വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ഐക്യത്തില്‍ നിന്നും എന്‍എസ്‌എസ് പിന്മാറിയതില്‍, വിഷയത്തെ കുറിച്ച്‌ കൂടുതല്‍ പഠിച്ച ശേഷം കൃത്യമായി മറുപടി പറയാമെന്നു വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൂര്‍ണരൂപം അറിഞ്ഞ ശേഷം മറുപടി പറയാം. അതുകൊണ്ട് ഇതേപ്പറ്റി ചോദ്യങ്ങളോ...

അധ്യാപക ഒഴിവ്

അടൂര്‍ : അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്) യോഗ്യത :കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തരബിരുദവും(ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ്...
- Advertisment -

Most Popular

- Advertisement -