കോട്ടയം : യെമൻ സ്വദേശിയുടെ കൊലപാതകത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിൽ ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ എം എൽ എ .ചർച്ചകൾക്കായി ഒരു സംഘം ഇന്ന് യെമനിൽ എത്തിയിട്ടുണ്ടെന്നും ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ചർച്ചകൾ സംബന്ധിച്ചുള്ള സമൂഹമാധ്യമ പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു .






