Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeHealthനിപ :...

നിപ : നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന എല്ലാവരും ആശുപത്രി വിട്ടു

കോഴിക്കോട് : നിപരോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 3 പേരെയും ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു. രോഗിയുടെ സമ്പർക്ക പട്ടികയിൽ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 14 പേരുടെയും ഫലങ്ങൾ നെഗറ്റീവ് ആണ്.നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുകയാണ് .

അതേസമയം ,സംസ്ഥാനത്ത് 10 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം 2 വീതം, പാലക്കാട് 1 എന്നിവടങ്ങളിലാണ് ഇന്നലെ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 120 രോഗബാധയും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 196 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തു.

കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (36), വയനാട് (18), തൃശൂർ (11) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (16), തിരുവനന്തപുരം (15), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7), പാലക്കാട് (1)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ച 770 കോടി രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം:വാട്ടര്‍ അതോറിറ്റി ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ച 770 കോടി രൂപ കാണാനില്ല. ശമ്പളത്തിനും ആനുകൂല്യത്തിനും അടക്കം പണം തികയാത്തതോടെ നിക്ഷേപിച്ച പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി എംഡി ജലവകുപ്പ് അഡീഷണല്‍ ചീഫ്...

സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് കാമ്പയിൻ : എല്ലാ മെഡിക്കൽ കോളേജുകളിലും ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജ് ക്യാമ്പസുകളിലും സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് (സേഫ് ഹോസ്പിറ്റൽ, സേഫ് ക്യാമ്പസ്) ഇനിഷ്യേറ്റീവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -