മലപ്പുറം : എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ഭർതൃപീഡനം ആരോപിച്ച് കുടുംബം .പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25) കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. സൗന്ദര്യവും ജോലിയുമില്ലെന്നും സ്ത്രീധനം കുറവാണ് എന്നും കുറ്റപ്പെടുത്തി വിഷ്ണുജയെ ഭര്‍ത്താവ് പ്രഭിൻ പീഡിപ്പിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിക്കുന്നു.പെണ്‍കുട്ടിയുടെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.ഭർത്താവ് പ്രഭിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.2023 മെയ് മാസത്തിലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്.
