Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഒരു കർഷകനും...

ഒരു കർഷകനും വിളവെടുത്ത ഉൽപന്നം വിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകരുത്: മന്ത്രി പി പ്രസാദ്

ആലപ്പുഴ : ഒരു കർഷകനും വിളവെടുത്ത ഉൽപ്പന്നം വിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ ഇടവിള കൃഷി വിളവെടുപ്പ്, നടീൽവസ്തുക്കളുടെ സംഭരണം, ഗ്രാമവിള പദ്ധതി പ്രഖ്യാപനം, ഇടവിള കിറ്റ് വിതരണോദ്ഘാടനം എന്നിവ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പത്തിയൂർ ഗ്രാമപഞ്ചായത്ത് തങ്ങളുടെ  നാടിൻ്റെ കാർഷിക പ്രാധാന്യം  തിരിച്ചറിഞ്ഞ് ജനങ്ങളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു.  പത്തിയൂരിന്റെ ഓരോ ഇടങ്ങളിലും കൃഷി ചെയ്തപ്പോൾ വളരെയധികം ഉൽപ്പന്നങ്ങൾ വിളവെടുക്കാൻ സാധിച്ചു മന്ത്രി പറഞ്ഞു.

കേരളത്തിൽ 35% – 40% ക്യാൻസറിനു കാരണം ഭക്ഷണരീതിയാണ്. നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭക്ഷണത്തിൽ ശ്രദ്ധിക്കുക എന്നുള്ളതാണ്. പച്ചക്കറികൾ നാം ഉൽപ്പാദിപ്പിച്ചാൽ നമുക്ക് ആരോഗ്യം ഉറപ്പാക്കാം എന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പത്തിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എൽ.ഉഷ അധ്യക്ഷയായി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമേരിക്കയിലെ 43 ദിവസത്തെ ഷട്ട്ഡൗൺ അവസാനിച്ചു

വാഷിംഗ്‌ടൺ : അമേരിക്കയുടെ ചരിത്രത്തിലെ ദൈർഘ്യമേറിയ ഷട്ട്ഡൗൺ അവസാനിച്ചു. സർക്കാരിന്റെ ഫണ്ടിങ് ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചതോടെയാണ് 43 ദിവസത്തെ ഷട്ട്ഡൗൺ അവസാനിച്ചത് .ജനപ്രതിനിധി സഭ 222-209 എന്ന വോട്ടിലൂടെയാണ്...

Kerala Lottery Results : 12-04-2026 Samrudhi SM-50

1st Prize Rs.1,00,00,000/- MX 357901 (THRISSUR) Consolation Prize Rs.5,000/- MN 357901 MO 357901 MP 357901 MR 357901 MS 357901 MT 357901 MU 357901 MV 357901 MW 357901...
- Advertisment -

Most Popular

- Advertisement -