Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമന്നം സമാധിയില്‍...

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന് ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിച്ച് എന്‍ എസ് എസ്

ചങ്ങനാശ്ശേരി: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എന്‍ എസ് എസ്. സമുദായ സംഘടന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് അനുമതി നിഷേധിച്ചത്. ഉത്തരവാദിത്തപ്പെട്ട ആരും തങ്ങളോട് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുമതി തേടിയിട്ടില്ലെന്നും അതിനാലാണ് ഈ തീരുമാനമെടുത്തതെന്നും എന്‍ എസ് എസ് വ്യക്തമാക്കി.

പുതിയ സാഹചര്യത്തില്‍ ഉപരാഷ്ട്രപതിയുടെ നാളത്തെ ചങ്ങനാശ്ശേരി സന്ദര്‍ശനം വെട്ടിച്ചുരുക്കുമെന്നാണ് അറിയുന്നത്. എസ് ബി കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ഉപരാഷ്ട്രപതി നാളെ ചങ്ങനാശ്ശേരിയിലെത്തുന്നത്. വൈകിട്ട് 3.30ന് കോളജിലെ ഹാളിലാണ് ചടങ്ങ്.

നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ ചങ്ങനാശ്ശേരിയിലെത്തും. പെരുന്ന എന്‍ എസ് എസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുക. ഇതിന് ശേഷം മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്താനായിരുന്നു തീരുമാനം. ഇന്ന് രാവിലെയാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് അഞ്ച് കിലോമീറ്ററോളം ഓടി

പത്തനംതിട്ട : യാത്രക്കാർ ആരോ ഡബിൾ ബെല്ലടിച്ചതിതോടെ കണ്ടക്ടർ കയറാത്ത കെഎസ്ആർടിസി ബസ് അഞ്ച് കിലോമീറ്ററോളം ഓടി. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് സംഭവം. ബസ് പുനലൂർ സ്റ്റാൻഡിൽ...

ശബരിമലയിൽ പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ്

ശബരിമല: മണ്ഢലകാല മഹോത്സവത്തിനായി ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രം നട തുറന്നത് മുതൽ ശക്തമായ പരിശോധന നടപടികളുമായി  എക്‌സൈസ് വകുപ്പ്. മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന രണ്ടാം ദിനമായ ഡിസംബർ 31 വരെ 224...
- Advertisment -

Most Popular

- Advertisement -