തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ദേവി വിലാസം 2265 നമ്പർ NSS കരയോഗം പതാക ദിനം ആചരിച്ചു. ഉത്രമേൽ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡണ്ട് വി കെ മുരളീധരൻ നായർ പതാക ഉയർത്തി, കരയോഗ അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരയോഗം വൈസ് പ്രസിഡണ്ട് കിരൺ കുമാർ K V, സെക്രട്ടറി മനോജ് കുമാർ, മഹിളാ സമാജം പ്രസിഡണ്ട് അംബിക സുരേഷ് എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളി : മല്ലപ്പള്ളി എൻ എസ് എസ് താലൂക്ക് യൂണിയൻ എൻ എസ് എസ് പതാക ദിനാചരണം നടത്തി. താലൂക്ക് യൂണിയൻ ചെയർമാൻ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എൻ എസ് എസ് പ്രതിനിധി സഭാംഗങ്ങളായ അഡ്വ. പ്രകാശ് ചരളേൽ ,സുദർശന കുമാർ ,യൂണിയൻ സെക്രട്ടറി കെ ജി ഹരീഷ് ,കമ്മറ്റി അംഗങ്ങൾ ,വനിതാ യൂണിയൻ കമ്മറ്റി അംഗങ്ങൾ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാ സതീഷ് എന്നിവർ പങ്കെടുത്തു .




 
                                    

