Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsനഴ്സസ് വാരാഘോഷത്തിന്...

നഴ്സസ് വാരാഘോഷത്തിന് തുടക്കമായി

പത്തനംതിട്ട: ജില്ലയിലെ നഴ്സസ് വാരാഘോഷത്തിന് തുടക്കമായി. സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, ആരോഗ്യവകുപ്പിലെ ഗവണ്‍മെന്റ് പബ്ലിക്ക് ഹെല്‍ത്ത് നഴ്സിംഗ് ആന്‍ഡ് നഴ്സിംഗ് വിഭാഗങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ നഴ്സസ് വാരാചരണത്തിന് തുടക്കമായത്.

തിരുവല്ല താലൂക്ക് ആസ്ഥാനത്ത് നടന്ന സമ്മേളനം ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അധ്യക്ഷത വഹിച്ചു.

ഡോ. ബിജു. ബി. നെല്‍സണ്‍ (സൂപ്രണ്ട്, താലൂക്ക് ആശുപത്രി, തിരുവല്ല), ജില്ലാ നേഴ്സിംഗ് ഓഫീസര്‍ ലാലി തോമസ്, ഡോ. കെ.കെ. ശ്യാംകുമാര്‍ (ആര്‍.സി.എച്ച്. ഓഫീസര്‍), ഡോ. സി.എസ്. നന്ദിനി, പ്രൊഫ. ജോയിസ് ജിയോ (സൈക്യാട്രിസ്റ്റ് പുഷ്പഗിരി മെഡിക്കല്‍ കോളജ് തിരുവല്ല), റീനാതോമസ് (പ്രിന്‍സിപ്പല്‍, ഗവ. നഴ്സിംഗ് സ്‌കൂള്‍ ഇലന്തൂര്‍), ഡോ.നിതീഷ് ഐസക് സാമുവല്‍ (സൂപ്രണ്ട്, ജില്ലാ ആശുപത്രി, കോഴഞ്ചേരി), എന്‍.സുമ, ബോബി സുധീഷ്, ദീപ ജയപ്രകാശ്, ദീപകുമാരിയമ്മ, കെ.വി ജയലക്ഷ്മി, സോന സാറാ, സണ്ണി, പി.എസ് അനിതകുമാരി, പ്രൊഫ. കെ.ആര്‍ ശ്രീദേവി. (ചിത്ര കോളജ് ഓഫ് നഴ്സിംഗ്, പന്തളം) തുടങ്ങിയവര്‍ പങ്കെടുത്തു. ബുധനാഴ്ച(8) രചനാ മത്സരങ്ങള്‍, ഒന്‍പതിന് മെഡിക്കല്‍ ക്യാമ്പ്, 10ന് കലാമത്സരങ്ങള്‍, 12-ന് പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ സമാപന സമ്മേളനം എന്നിവയും സംഘടിപ്പിക്കും.

സമാപന സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ആരംഭിക്കുന്ന റാലി ജില്ലാ പോലീസ് മേധാവി വി. അജിത്ത് ഫ്ളാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം)  ഡോ.എല്‍ അനിതകുമാരി നിര്‍വഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 13-01-2025 Win Win W-804

1st Prize Rs.7,500,000/- (75 Lakhs) WK 602998 (KOZHIKKODE) Consolation Prize Rs.8,000/- WA 602998 WB 602998 WC 602998 WD 602998 WE 602998 WF 602998 WG 602998 WH 602998 WJ...

ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടൽ : വിദ്യാർഥിനിക്ക് സർട്ടിഫിക്കറ്റ് തിരികെ ലഭിച്ചു

ആലപ്പുഴ : സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞു വെച്ച നൂറനാട് ഇടപ്പോൺ സ്വദേശിനിയുടെ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് തിരികെ ലഭിച്ചു. ന്യൂനപക്ഷ കമ്മീഷൻ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന...
- Advertisment -

Most Popular

- Advertisement -