തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയിലേക്ക് ചേലക്കര, പാലക്കാട് അസംബ്ലി നിയോജക മണ്ഡലങ്ങളിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച യു.ആർ പ്രദീപ്, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ സത്യപ്രതിജ്ഞ ഡിസംബർ 4 ന് നടക്കും. ഡിസംബർ 4 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക് ആർ. ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ സ്പീക്കർ മുമ്പാകെ നിയമസഭാംഗമായി പ്രതിജ്ഞ ചെയ്ത് അംഗത്വ പട്ടികയിൽ ഒപ്പ് വയ്ക്കും.