അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും ഓണ്‍ലൈനായി മറുപടി ലഭിക്കുവാനുമുള്ള സംവിധാനം ഒരുക്കും. പ്രവാസികളായ മലയാളികള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് ഭൂമിയുടെ നികുതി ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തയ്യാറാകുന്നു.
ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് മുന്‍പ് കുടിയാന്മയുമായി ബന്ധപ്പെട്ട മുഴുവന്‍ അവകാശ തര്‍ക്കങ്ങളും കേരളത്തില്‍ അവസാനിപ്പിച്ച് കുടിയാന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കുക’ എന്ന സാമൂഹിക ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ് കുമാര്‍, തിരുവല്ല സബ്കളക്ടര്‍ സഫ്‌ന നസ്സറുദ്ദീന്‍, എഡിഎം ജി. സുരേഷ് ബാബു, ഡെപ്യൂട്ടി കളക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര്‍. ബീനാ റാണി, , വിവിധ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.