Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഒ.സി.വൈ.എം കേന്ദ്രകലാമേള

ഒ.സി.വൈ.എം കേന്ദ്രകലാമേള

കോട്ടയം: യുവജനങ്ങളുടെ സർഗാത്മക കഴിവുകൾ വളർത്തുന്ന കലാമേളകൾ മാതൃകാപരമെന്ന് അഡ്വ ഫ്രാൻസിസ് ജോർജ് എംപി. ലഹരി വിപത്തുകളിലേക്ക് വഴിതെറ്റുന്ന യുവസമൂഹത്തെ പുതിയ പാതയിലേക്ക് നയിക്കുവാൻ കലാ-കായിക കൂട്ടായ്മകളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര കലാമേള  ജ്വാല 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.

യുവജന പ്രസ്ഥാനം  കേന്ദ്ര വൈസ് പ്രസിഡന്റ് ഫാദർ ജെയിൻ സി മാത്യു അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാധാകൃഷ്ണൻ, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബേബി, ചലച്ചിത്രതാരം കുമാരി മീനാക്ഷി അനൂപ്, ഗ്രാമപഞ്ചായത്ത് അംഗം  ജോമോൾ,ആൻസി പൗലോസ്, കേന്ദ്ര ജനറൽ സെക്രട്ടറി ഫാ വിജു ഏലിയാസ്, കേന്ദ്ര ട്രഷറര്‍ രെഞ്ചു എം ജോയ്, ഫാ പോൾ ജോൺസ്‌ കോനാട്ട്,ഫാ ടോം ബേബി, ഫാ വ​ർ​ഗീസ് പി വർഗീസ്, പേൾ കണ്ണേത്ത്, ഗിവിസ് മാർക്കോസ്, ഷൈയിസ് എ ജെ, നമീഷ് രാജു, അബു എബ്രഹാം വീരപ്പള്ളി, അനീഷ് ജേക്കബ്, എന്നിവർ പ്രസംഗിച്ചു.

8 വേദികളിലായി ആയിരത്തിലധികം യുവതി യുവാക്കൾ മത്സരങ്ങളിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിജിലൻസ്  ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ  6 സർക്കാർ ഡോക്ടർമാർ കുടുങ്ങി

പത്തനംതിട്ട : സർക്കാർ നിയമം ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരെ കണ്ടെത്താൻ വിജിലൻസ്  ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ  6 സർക്കാർ ഡോക്ടർമാർ കുടുങ്ങി. പത്തനംതിട്ടയിൽ നിന്ന് 4 ഡോക്ടർമാരും കോഴഞ്ചേരിയിൽ...

ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം : ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം തുടങ്ങി

ന്യൂഡൽഹി : കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം തുടങ്ങി.ഇന്ന് രാവിലെ 6 മണി മുതൽ നാളെ രാവിലെ ആറുമണിവരെയാണ് ഐഎംഎയുടെ പ്രതിഷേധം.സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ...
- Advertisment -

Most Popular

- Advertisement -