Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeSportsഒളിമ്പിക് ദിന...

ഒളിമ്പിക് ദിന വാരാചരണവും  സംഘാടകസമിതി യോഗവും

തിരുവല്ല: പത്തനംതിട്ട ജില്ല ഒളിമ്പിക് ദിന വാരാചരണവും  പാരീസ് ഒളിമ്പിക്സ് ആഘോഷങ്ങളുടെ തിരുവല്ലാ സംഘാടകസമിതി യോഗവും നടന്നു.  ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്   കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു . ഡോ: റെജിനോൾഡ് വർഗീസ് അധ്യക്ഷത വഹിച്ചു .

ജൂൺ 23 ഒളിമ്പിക് ദിനാചരണ സമാപന സമ്മേളനവും, കൂട്ടയോട്ടവും ഘോഷയാത്രയും നടത്തുവാൻ തീരുമാനിച്ചു. റവന്യു ടവർ പരിസരത്തു നിന്നും 3 മണിക്ക് ആരംഭിച്ച് 4.30 ന് കെ എസ് ആർ ടി സി  കോർണറിൽ സമാപിക്കും.

യോഗത്തിൽ കെ.റ്റി. ചാക്കോ, ആർ പ്രസന്നകുമാർ, ശ്രീനിവാസ് പുറയാറ്റ്, ജോയി പൗലോസ്, ചെറിയാൻ പോളച്ചിറക്കൽ, കെ ഒ.ഉമ്മൻ, ഷാജി തിരുവല്ല .റ്റി. ജെയിംസ്, സജി അലക്സ് , ബാബു പറയത്തു കാട്ടിൽ, കുര്യൻ ചെറിയാൻ, എ ഡി ദാനിയൽ തോമസ്, എ ഡി വി.വിനിത, ബാബു ചെറിയാൻ, ഡോ സാബു പി ശാമുവൽ ,സനൽ ജി.പണിക്കർ, വർഗീസ് മാത്യു, ഷൈൻ ആർ,സുധീഷ് കുമാർ ,സി ഡി ജയൻ തുടങ്ങിയവർ സംസാരിച്ചു.

കെ.പ്രകാശ് ബാബു ചെയർമാനും ജോയി പൗലോസ് കൺവീനറുമായി 51 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയേയും തെരഞ്ഞെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ മൂന്നാം തവണയും കരുതൽ തടങ്കലിലാക്കി

തിരുവല്ല : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ  തിരുവല്ല പോലീസ് വീണ്ടും ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത്  താഴ്ചയിൽ വീട്ടിൽ കൊയിലാണ്ടി രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ...

ചങ്ങനാശ്ശേരിയിൽ വീട്ടിൽ ബാർ സ്ഥാപിച്ച്  മദ്യം വില്പന:  ഉടമ എക്സൈസ് പിടിയിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ വീട്ടിൽ ബാർ സ്ഥാപിച്ച് ഓണം ഡ്രൈ ഡേകളിൽ അമിത വില ഈടാക്കി മദ്യം വില്പന നടത്തിയ ഉടമ എക്സൈസ് പിടിയിൽ. ചങ്ങനാശ്ശേരി മാടപ്പള്ളി കരിക്കണ്ടത്ത് വീട്ടിൽ പ്രവർത്തിച്ചു വന്നിരുന്ന സമാന്തര...
- Advertisment -

Most Popular

- Advertisement -