Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsസ്കൂളുകളിലെ ഓണപ്പരീക്ഷയുടെ...

സ്കൂളുകളിലെ ഓണപ്പരീക്ഷയുടെ ഫലം സെപ്റ്റംബർ ഒമ്പതിന് : മിനിമം മാർക്ക് ലഭിക്കാത്തവർക്കു മാ‍ർ​​ഗ നിർദ്ദേശങ്ങൾ നൽകി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളിലെ ഓണപ്പരീക്ഷയുടെ ഫലം സെപ്റ്റംബർ ഒമ്പതിന് അറിയാം. മിനിമം മാർക്ക് ലഭിക്കാത്തവരെ 26 വരെ വീണ്ടും പഠിപ്പിക്കണമെന്ന് മാ‍ർ​​ഗ നിർദ്ദേശങ്ങൾ നൽകി വിദ്യാഭ്യാസ വകുപ്പ്. ഇത്തവണ സ്കൂളുകളിൽ ആദ്യ പാദം മുതൽ വീണ്ടും നടപ്പാക്കുന്ന മിനിമം മാർക്ക് സംവിധാനവും പഠനപിന്തുണയും സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശങ്ങൾ നൽകിയത്.

സർക്കാർ, എയിഡഡ് സ്കൂളുകളിൽ ആദ്യപാദ (ഓണപ്പരീക്ഷ) എഴുത്തു പരീക്ഷയിൽ മിനിമം മാർക്ക് സംവിധാനം നടപ്പാക്കുന്നത്. ഇതുപ്രകാരം വിദ്യാർത്ഥികൾ ​ഓരോവിഷയത്തിനും മിനിമം മാർക്ക് നേടേണ്ടതുണ്ട്. കഴിഞ്ഞവർഷം വർഷാന്ത്യ പരീക്ഷയിൽ മിനിമം മാർക്ക് സംവിധാനവും പഠനപിന്തുണയും നൽകിയിരുന്നു. ഇത്തവണ അത് ഓണപ്പരീക്ഷ മുതൽ നടപ്പാക്കുകയാണ്.

പൊതുവിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് എഴുത്ത് പരീക്ഷയിലെ മിനിമം മാർക്ക് സംവിധാനം നടപ്പാക്കുന്നത്. ഓരോവിഷയത്തിനും എഴുത്തുപരീക്ഷയിൽ കുറഞ്ഞത് 30 ശതമാനം മാർക്ക് വീതം നേടേണ്ടതുണ്ട്. ഇത്രയും മാർക്ക് നേടാത്ത കുട്ടികളുടെ കാര്യത്തിൽ പഠന പിന്തുണ നൽകണമെന്നാണ് സർക്കാർ നിർദ്ദേശം.

പരീക്ഷാഫലം ഓണാവധി കഴിഞ്ഞ് ഒമ്പതാം തീയതിയോടെ പ്രഖ്യാപിക്കണം. തുടർന്നുളള രണ്ട് ദിവസങ്ങളിലായി വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം വിശകലനം ചെയ്യുകയും ആവശ്യമുള്ളവർക്കായി പഠന പിന്തുണ പരിപാടി ആസൂത്രണം നടത്തുകയും വേണം. 10, 11 തീയതികളിൽ ഇത് പൂർത്തിയാക്കി  തൊട്ടടുത്ത ദിവസം 12-ന് തന്നെ, മിനിമം മാർക്ക് നേടാത്ത കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം സ്കൂളിൽ വിളിച്ച് ചേർക്കണം. അതിന് ശേഷം പഠനപിന്തുണ പരിപാടി തുടങ്ങണം.

26 വരെയാണ് പഠനപിന്തുണ പരിപാടി നടത്തേണ്ടത്. ഈ പരിപാടിക്ക് ശേഷം ഇത് വിദ്യാർത്ഥികളിൽ സൃഷ്ടിച്ച മാറ്റത്തെ കുറിച്ചും ഇനി ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ചും അദ്ധ്യാപകർ വിലയിരുത്തണം സെപ്റ്റംബ‍ർ രണ്ട് വരെ ഈ പദ്ധതി സ്കൂളുകളിൽ നടപ്പാക്കാൻ പിടിഎയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിന്തുണയുണ്ടാകണം. എ ഇ ഒ മുതലുള്ള വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോ​ഗസ്ഥർ ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ജില്ലാതലത്തിൽ ക്രോഡീകരിച്ച റിപ്പോർട്ട് അതത് ഡിഡിഇമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണമെന്നാണ് മാർഗ നിർദ്ദേശത്തിലുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജ്യത്ത് ലോക്ഡൗണ്‍ എന്ന് ഫെയ്സ്ബുക്ക് വഴി വ്യാജപ്രചരണം നടത്തിയ ആൾ അറസ്റ്റിൽ

മലപ്പുറം : രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചെന്നു ഫെയ്സ്ബുക്ക് വഴി വ്യാജപ്രചരണം നടത്തിയ ആൾ അറസ്റ്റിൽ.ചമ്രവട്ടം മുണ്ടുവളപ്പില്‍ സ്വദേശി ഷറഫുദീനെ (45)യാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് മാര്‍ച്ച്...

മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്

പത്തനംതിട്ട : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് നടക്കും. പത്തനംതിട്ട ജില്ലയിലെ ഏഴു സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും ഇന്ന് (11) രാവിലെ മുതല്‍ പല...
- Advertisment -

Most Popular

- Advertisement -