Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത്‌ എം...

കോട്ടയത്ത്‌ എം ഡി എം എയുമായി ഒരാൾ പിടിയിൽ

കോട്ടയം : കോട്ടയത്ത്‌ എം ഡി എം എയുമായി ഒരാൾ പിടിയിൽ. ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശി  അർജുൻ (29) ആണ് നിരോധിത രാസലഹരിയായ  എം ഡി എം എയുമായി കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇന്നലെ 11.30 മണിയോടെ തിരുവാതിക്കൽ പാറച്ചാൽ റോഡിലെ പാറച്ചാൽ പാലത്തിന് സമീപത്ത് സംശയകരമായി നിർത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാൻ ശ്രമിക്കവേ കാറിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത്.

ഇയാളുടെ ദേഹ പരിശോധന നടത്തിയപ്പോൾ പ്രതി ധരിച്ചിരുന്ന ജീൻസിന്റെ പോക്കറ്റിൽ നിന്നും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ വില്പനക്കായി സൂക്ഷിച്ച 11. 9 ഗ്രാം നിരോധിത ലഹരി വസ്തുവായ എംഡി എം എ കണ്ടെത്തി.

ചങ്ങനാശ്ശേരി ഡിവൈഎസ്പി വിശ്വനാഥന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും, ഉൾപ്പെടുന്ന ടീമാണ് പരിശോധനയിൽ പങ്കെടുത്തത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരുമ്പാവൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം

കൊച്ചി : പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം. അഞ്ചു പേർക്ക് പരിക്ക് .രാവിലെ ആറ് മണിയോടെയാണ് സംഭവം.മലയാറ്റൂര്‍ സ്വദേശി സദന്‍ (55) ആണ് മരിച്ചത്.പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്...

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 4...
- Advertisment -

Most Popular

- Advertisement -