Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsNationalഓപ്പറേഷൻ സിന്ദൂറിൽ...

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രം: വിശദീകരിച്ച് സേന

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമാണെന്ന് പ്രതിരോധ സേന. 9 ഭീകര കേന്ദ്രങ്ങളിലായി 100ലധികം ഭീകരരെ വധിച്ചു. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് പ്രതിരോധ സേന വാർ‌ത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നൽകിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത്. പാക്കിസ്ഥാനിൽ കൃത്യമായ ബോംബിങ്ങിലൂടെ തകർത്ത കെട്ടിടങ്ങളുടെ ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടു. .പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളും റഡാർ സ്റ്റേഷനുകളും തകർത്തു.ബാവൽ പൂർ ട്രെയിനിങ് ക്യാമ്പ് ഇരു നില കെട്ടിടം പൂർണമായി തകർന്നു.

പാക്കിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് വെടിനിർത്തലിന് ധാരണയായതെന്ന് എയർ മാർഷൽ എ.കെ.ഭാരതി പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വെളിപ്പെടുത്താനാകില്ല. ശത്രുവിന് കനത്ത തിരിച്ചടി നൽകി. ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവുകളും വ്യോമസേന പുറത്തുവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആർ.എൽ.വി. രാമകൃഷ്ണനെതിരെയുള്ള അധിക്ഷേപം : കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി

തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമ നെടുമങ്ങാട് എസ്‌സി എസ്ടി പ്രത്യേക കോടതിയിൽ ഹാജരായി. നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ...

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പള്ളിപ്പാനക്ക് മുന്നോടിയായി കൂത്താടികൾ ക്ഷേത്ര ദർശനം നടത്തി

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ12 വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാനക്ക് മുന്നോടിയായി കൂത്താടികൾ ക്ഷേത്ര ദർശനം നടത്തി. മുഖ്യ കർമികളായ കൂത്താടികളും പുറനാടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. പള്ളിപ്പാന നടത്തുന്നതിനായി ഭഗവാനിൽ നിന്ന് അനുവാദവും അനുഗ്രഹവും തേടുന്നതിനായി...
- Advertisment -

Most Popular

- Advertisement -