ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കിയൊക്സിയ ഡിജിറ്റൽ ഫോട്ടോഗ്രഫി ശില്പശാല സംഘടിപ്പിച്ചു. മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സ് ആണ് ഫോട്ടോഗ്രാഫി സംഘടിപ്പിച്ചത്.
പ്രശസ്ത വൈൽഡ് ലൈഫ് നേച്ചർ ഫോട്ടോഗ്രഫർ ഇൻഫ്ലുവൻസർ മുബാറക് ഷാനു വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. വിദ്യാർത്ഥികളുടെ നൈപുണ്യം വികസനത്തിനൊപ്പം വരുമാന ലഭ്യതയ്ക്കും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ തോഷിബ ഗൾഫാണ് ക്ലാസ്സുകൾ നടത്തിയത്.
ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ ലില്ലി മാനേജിംഗ് ട്രസ്റ്റീ ജി വേണുകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് 318ബി സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് ശില്പശാല ഉദ്ഘാടനം ചെയ്തു. തോഷിബ ഗൾഫ് വൈസ് പ്രസിഡൻ്റ് സന്തോഷ് വർഗ്ഗീസ്, സർവീസ് ചെയർപേഴ്സൺ ജോൺ ഷാരി, ഫിലിപ്പ് പി ജെ ജെ, ലില്ലി അക്കാദമിക് ഡയറക്ടർ അജ സോണി, പ്രിൻസിപ്പൽ മോളി സേവിയർ എന്നിവർ സംസാരിച്ചു