തിരുവല്ല: എഴുപത്തിയേഴാമത് ജന്മദിനം ആചരിക്കുന്ന മാർത്തോമ്മാ സഭ അധ്യക്ഷൻ ഡോ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റും തിരുവിതാംകൂർ വികസന സമിതി ചെയർമാനുമായ പി.എസ്. നായർ തിരുവല്ലാ അരമനയിൽ എത്തി ജന്മദിനാശംസകൾ നേർന്നു.
നാഷണൽ കൌൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണി ഗ്ലോബൽ ഫോറം ചെയർമാൻ ജോസ് കോലത്ത് കോഴഞ്ചേരി, ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം വിക്ടർ ടി. തോമസ് എന്നിവരും അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്
ഇത്തവണ മാരാമൺ കൺവെൻഷൻ വേദിയിൽ എത്തുന്നതിനും, പ്രസംഗങ്ങളും കൺവൻഷൻ ഗീതങ്ങളും കേൾക്കാൻ സാധിച്ചതിനും പി.എസ്. നായർ സഭയെ നന്ദി അറിയിച്ചു. പ്രഭാത പ്രാർത്ഥനക്കു ശേഷം കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു.