തിരുവല്ല: കാരയ്ക്കൽ കൂട്ടുമ്മേൽ ഭഗവതീക്ഷേത്രത്തിലെ പടയണി മഹോത്സവം ഏപ്രിൽ ആറ് വരെയും തിരുപന്ത മഹോത്സവം ഏഴിനും പ്രതിഷ്ഠാദിന മഹോത്സവം 30, മേയ് 1 തീയതികളിലും നടക്കും.
6 -ന് വൈകീട്ട് 5.45-ന് ആലും തുരുത്തിഭഗവതിക്ക് സ്വാമിപാലത്തുനിന്ന് സ്വീകരണം. തുടർന്ന് കരപ്പറ. രാത്രി 8 -ന് വലിയപടയണി. കുറ്റൂർ ഭൈരവി പടയണി സംഘം നേതൃത്വം നൽകും. കാരയ്ക്കൽ പടയണിസംഘത്തിലെ കലാകാരൻമാരുടെ അരങ്ങേറ്റവും നടക്കും.
7-ന് വൈകിട്ട് ഏഴിന് കളരിപ്പയറ്റ്, 8.15-ന് കലാസന്ധ്യ, 10.30-ന് പുതുക്കുളങ്ങര ക്ഷേത്രത്തിൽനിന്നും ആലും തുരുത്തി ഭഗവതിയെ സ്വീകരിച്ച് ആൽത്തറയിലെ പ്രത്യേക പീഠത്തിൽ ഇരുത്തും. തുടർന്ന് തിരുപന്ത ചടങ്ങുകൾ, തേരുകളി എന്നിവ നടക്കും. 11.30-ന് ജീവതകളിയും ഭഗവതിക്ക് യാത്രയയപ്പും.
30-ന് വൈകിട്ട് 7.30-ന് കൈകൊട്ടിക്കളി. മേയ് 1-ന് ഉച്ചയ്ക്ക് 12.30-ന് മഹാപ്രസാദമൂട്ട്, രാത്രി എട്ടിന് ഭക്തിഗാനസുധ എന്നിവ ഉണ്ടാകും.