പത്തനംതിട്ട : തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒമ്പത്, 11 തീയതികളില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.






