Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsNationalവീണ്ടും പാക്ക്...

വീണ്ടും പാക്ക് പ്രകോപനം:സാംബ സെക്ടറിൽ  ഡ്രോൺ കണ്ടതായി  റിപ്പോർട്ട്

ന്യൂഡൽഹി: ജമ്മുവിൽ  സാംബ സെക്ടറിൽ  ഡ്രോൺ കണ്ടതായി വാർത്താ ഏജൻസി റിപ്പോർട്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യവും വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. സംഭവത്തെ തുടർന്ന് സാംബ‍ ജില്ലയിൽ ഇന്ന് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബിലെ ഹോഷിയാർപൂർ, അമൃത്‌സർ എന്നിവിടങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടെന്നും സ്‌ഫോടന ശബ്ദം കേട്ടുവെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ മേഖലകളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ നടത്തിയ ചർച്ചയിൽ വെടിനിർത്തൽ കർശനമായി തുടരാൻ തീരുമാനിച്ചിരുന്നു. ഇതിന് ശേഷവും പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനം തുടരുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പകർച്ചപ്പനി : സ്വയം ചികിത്സ അരുത്

കോട്ടയം: ഏതുതരം പനിയായാലും സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിൽ എത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ .ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയൽ...

റേഷൻ കടകളുടെ സമയം മാറുന്നു : രാവിലെ 9 മുതൽ 12 വരെ 

തിരുവനന്തപുരം : സംസ്ഥാനത്തു റേഷൻ കടകളുടെ പ്രവർത്തനസമയം മാറുന്നു. നിലവിലെ ആകെ പ്രവർത്തനസമയത്തിൽ ഒരു മണിക്കൂർ കുറവു വരും. ഇനി മുതൽ രാവിലെ 8നു പകരം 9ന് ആണ് കടകൾ തുറക്കുക. സാധാരണ...
- Advertisment -

Most Popular

- Advertisement -